top of page
Search
shastrajalakam

‘ ഇസ്രോ’യ്ക്കു പുതിയ സാരഥി- ശ്രീ എസ് .സോമനാഥ്

ഇന്ത്യയുടെ ബഹിരാകാശഗവേഷണസ്ഥാപനമായ ISRO(Indian Space Research Organisation)യുടെ പത്താമത്തെ മേധാവി ആയി ശ്രീ എസ്. സോമനാഥ്(58) നിയമിതനായി. ഈ പദവി അലങ്കരിയ്ക്കുന്ന അഞ്ചാമത്തെ കേരളീയനും കൂടി ആണ് അദ്ദേഹം. (പ്രൊഫ എം.ജി.കെ മേനോൻ, ശ്രീ.കെ.കസ്തുരിരംഗൻ ,ശ്രീ.ജി.മാധവൻ നായർ, ശ്രീ.കെ.രാധാകൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ.) സ്ഥാനമൊഴിയുന്ന ചെയർമാൻ ശ്രീ കെ.ശിവനിൽ നിന്നും ഇദ്ദേഹം ചുമതല ഏറ്റെടുത്തു. വി.എസ്.എസ്.സി.( Vikram Sarabhai Space Centre)ഡയറക്ടർ, എൽ.പി.എസ് .സി (Liquid Propulsion Systems Centre) ഡയറക്ടർ, തുടങ്ങിയ ബഹിരാകാശഗവേഷണ ചുമതലകൾ വഹിച്ച മുൻപരിചയവും PSLV,GSLV MKIII തുടങ്ങിയ റോക്കെറ്റുകളുടെ രൂപകൽപന, നിർമാണം, വിക്ഷേപണം തുടങ്ങിയവയിൽ പരിജ്ഞാനവും സോമനാഥിന് കൈമുതലായി ഉണ്ട്.

3 views0 comments

Comments


bottom of page