top of page
Search

കേള്‍ക്കാത്ത ചില ശബ്ദങ്ങള്‍

വരാനിരിക്കുന്ന പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണി...


ശബ്ദവീചികള്‍ ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിയ്ക്കാനാവുമോ? “കുയിലിന്റെ മണിനാദവും കാട്ടില്‍ കുതിരക്കുളമ്പടിയും'"


കാട്ടരുവിയുടെ കൊലുസിട്ട ശബ്ദവും വൃന്ദാവനത്തിലെ വേണുഗാനവും ‍

കാവ്യനര്‍ത്തകിയുടെ കനകച്ചിലങ്കയുടെ ത കിലുക്കവും എന്തിന്‌, ഇല്ലിമുളംകാടുകളില്‍ ലല്ലലലം പാടിവരുന്ന തെന്നലും ഒന്നും ഇല്ലാത്ത ഒരു ലോകത്തില്‍ കവിയുടെ തൂലികയില്‍ മഷി പെട്ടെന്നുണങ്ങും എന്ന്‌ തോന്നുന്നില്ലേ?


എന്നാല്‍ ഈ മധുരശബ്ദങ്ങള്‍ അവയുടെ സ്വഭാവം മാറുമ്പോള്‍ ഒരു അലോസരമാകുന്നതും നാം കാണുന്നു. വാഹനങ്ങളുടെ, നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ, ചിലപ്പോള്‍ നശീകരണ പ്രവര്‍ത്തനങ്ങളുടെ എല്ലാം ശബ്ദങ്ങള്‍ കാതടപ്പിയ്ക്കുന്നതും പരിസരനിവാസികള്‍ക്കു ഭാഗികമായോ പൂര്‍ണമായോ കേള്‍വിക്കുറവ്‌ സമ്മാനിയ്ക്കുന്നവയുമത്രെ. എന്തിന്‌, അടുത്തകാലത്ത്‌ . ചില മതവിഭാഗക്കാര്‍ക്കുമേലെ കുതിരകയറാന്‍

എതിര്‍ വിഭാഗക്കാര്‍ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളെ ആയുധമാക്കിയത്‌ ഓര്‍മ്മയില്‍ ഉണ്ടല്ലോ.


അലറിവിളിച്ചുള്ള പ്രാര്‍ത്ഥന അധമം എന്നറിയുന്നതോടൊപ്പം മറ്റുള്ളവനെ ട്‌

നോവിപ്പിക്കുന്ന ഒരു തത്വശാസ്ത്രവും നാം അംഗീകരിച്ചുകൂടാ എന്നും അറിയുക . (മിഡില്‍ സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ ഉച്ചയ്ക്ക്‌ ഈണുകഴിയ്ക്കാന്‍ ഉള്ള ഇന്റെര്‍വലില്‍ ഈണുകഴിഞ്ഞു ചോറ്റുപാത്രം കഴുകി കലപില വര്‍ത്തമാനം പറയുന്ന പെണ്‍കുട്ടികളെ “ഉച്ചഭാഷിണികള്‍ എന്ന്‌ വിളിച്ചിരുന്നത്‌ ഓര്‍ക്കുന്നു).


ശബ്ദശാസ്ത്രം ഏറെ ആകര്‍ഷണീയം ആയ ഒരു വിഷയം തന്നെ. പക്ഷെ ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌ നമ്മുടെ പാഠപദ്ധതിയില്‍ ശാസ്ത്രപുസ്തകങ്ങളില്‍ ഏറ്റവും കുറച്ചുപേജുകളില്‍ പ്രതിപാദിയ്ക്കപ്പെടുന്ന വിഷയവും ഇത്‌ തന്നെയെന്ന്‌. സംഗീതസരസ്സിലെ ശബ്ദമരാളങ്ങളായ സപ്ലസ്വരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വലിയ സംഗീതശാഖ തന്നെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നാടാണ്‌ ഭാരതം . ഈ സ്വരങ്ങളും (Voice) ഒരു

ചായക്കപ്പ്‌ നിലത്തുവീഴുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും (Noise) തമ്മില്‍ എന്ത്‌ വ്ൃത്യാസം എന്ന്‌ ചോദിച്ചാല്‍ പല സംഗീതജ്ഞര്‍ പോലും അജ്ഞത കൊണ്ട്‌ കൈമലർത്തും എന്ന്‌ തോന്നുന്നു.


"ആദിയില്‍ വചനമുണ്ടായി, അത്‌ ഭാവിയില്‍ രൂപമായി” എന്നാണല്ലോ പറയുക. (Though the statement is not very sound! And accepted by all) അപ്പോള്‍ ന്യായമായും നമ്മള്‍ ഗഹനമായി ആദ്യം പഠിയ്ക്കേണ്ടിയിരുന്നത്‌ കേട്ടതിനെപ്പറ്റി ആയിരിയ്ക്കണം, കണ്ടതിനെപ്പറ്റി ആയിരിയ്ക്കയില്ലല്ലോ ഇല്ലേ? പ്രകാശവും ശബ്ദവും രണ്ടും ഈര്‍ജപ്രഭാവത്തിന്റെ രണ്ടു സരണികള്‍ ആണെന്ന്‌ പറയാം . ഈ പ്രകാശത്തിന്റെ ഈര്‍ജ്ജപ്രവാഹത്തിന്റെ ഗതിയും സ്വഭാവവും മാറ്റി നമ്മള്‍ പല ഉപകരണങ്ങളിലൂടെ മായക്കാഴ്ചകള്‍ കാണുന്നു.

അതുപോലെതന്നെ ശബ്ദത്തിന്റെ ര്‍ജ്ജപ്രവാഹത്തിന്റെ ഗതിയും സ്വഭാവവും മാറ്റി നാം അമൃതസംഗീതം പൊഴിയ്ക്കുന്നു.പ്രകാശത്തെ വഴിയ്ക്കു വരുത്താന്‍ നമ്മള്‍ പെടുന്ന പെടുന്ന പാട്‌ ഒന്നും ശബ്ദത്തിനെ മെരുക്കുവാനോ ഒരുക്കുവാനോ വേണ്ട . അതുകൊണ്ടാണല്ലോ “കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീർക്കുവാൻ സാധിയ്ക്കുന്നതും “ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം' ഉണ്ടാകുന്നതും . അല്ലെങ്കില്‍ ഏതു കഴുതയ്ക്കും ഒരു പാട്ടു പാടുവാന്‍ കഴിയും” എന്ന്‌ പറയുന്നത്‌.


മനസ്സ്‌ ചെല്ലുന്നേടത്തു ശരീരമെത്തുന്നില്ല എന്ന്‌ പറയാറുണ്ടല്ലോ. അതുപോലെ പ്രകാശം ചെല്ലുന്നേടത്തേയ്ക്കെല്ലാം അതേസമയം ശബ്ദത്തിനും ചെല്ലാനാവില്ല. അഥവാ ചെന്നാലും ഏറെ വൈകിയായിരിയ്ക്കും ചെല്ലുക (Light travels 1 million times faster than sound). അതുകൊണ്ടാണോ ആദ്യം കണ്ട പ്രകാശത്തെപ്പറ്റി കൂടുതല്‍ പഠിച്ചത്‌ ? ഓടും കുതിര.ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര "എന്നൊരു കടങ്കഥയുണ്ടല്ലോ.അതുപോലെ 'ഓടും ശബ്ദം ചാടും ശബ്ദം ശൂന്യത കണ്ടാല്‍ നില്‍ക്കും ശബ്ദം” എന്ന്‌ വേണമെങ്കില്‍ പറയാം. (Sound requires a medium to travel). ആദ്യം ഉണ്ടായ ആ ശബ്ദം ശൂന്യത ഭേദിച്ച്‌ ഇങ്ങെത്തിയിട്ടുമുണ്ടാവില്ല. പക്ഷെ ഈ ശുന്യതയ്ക്കപ്പുറം ശബ്ദത്തെ കടത്തിയെടുക്കുവാന്‍ മനുഷ്യന്‍

ചില വിദ്യകള്‍ കണ്ടുപിടിച്ചിട്ടുണ്ട്‌- ഇലയില്‍ കയറി ഉറുമ്പ്‌ ഉപ്പും കൊണ്ട്‌ ടത്തു കടക്കുംപോലെ! (piggy back ride). ഇല്ലെങ്കില്‍ ശുന്യാകാശത്തുനിന്നു ഭൂമിയിലുള്ളവരോടും തിരിച്ചും സംസാരി യ്ക്കാനാവില്ലല്ലോ (satellite communication).


20 views0 comments

Recent Posts

See All

‘ ഇസ്രോ’യ്ക്കു പുതിയ സാരഥി- ശ്രീ എസ് .സോമനാഥ്

ഇന്ത്യയുടെ ബഹിരാകാശഗവേഷണസ്ഥാപനമായ ISRO(Indian Space Research Organisation)യുടെ പത്താമത്തെ മേധാവി ആയി ശ്രീ എസ്. സോമനാഥ്(58) നിയമിതനായി. ഈ പദവി അലങ്കരിയ്ക്കുന്ന അഞ്ചാമത്തെ കേരളീയനും കൂടി ആണ

Comments


bottom of page